Latest News

പരുമലയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു

പരുമലയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു
X

പത്തനംതിട്ട: പരുമലയില്‍ റോഡ് ഇടിഞ്ഞുതാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. പരുമല പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാണത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശവാസിയായ കച്ചവടക്കാരനായിരുന്ന മുസ്തഫയാണ് ഗര്‍ത്തം ആദ്യം കാണുന്നത്. വലിയ ശബ്ദത്തോട് കൂടി റോഡ് ഇടിഞ്ഞുതാഴ്ന്നതായി കണ്ടുവെന്ന് മുസ്തഫ പറയുന്നു.

നൂറുകണക്കിനാളുകള്‍ ദിവസേന സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. സ്ഥലത്ത് പിഡബ്ല്യുഡി, പോലിസ്, ഫയര്‍ഫോഴ്‌സ് സംഘം പരിശേധന നടത്തി. പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. പാലത്തിലുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it