Latest News

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ആശുപത്രിയില്‍

മറ്റൊരു കാറുമായി കൂട്ടിയിടിച്ച കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് റോഡില്‍ തലകീഴായി മറിയുകയായിരുന്നു

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ആശുപത്രിയില്‍
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം കോന്നി മാമൂടിന് സമീപത്താണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. കളക്ടര്‍ പ്രേം കൃഷ്ണന്‍, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോന്നിയിലാണ് അപകടമുണ്ടായത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരികയായിരുന്നു കളക്ടര്‍. എതിരേ വന്ന കാറില്‍ ഇടിച്ച് കളക്ടറുടെ കാര്‍ തലകീഴായ് മറിയുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗതയിലായിരുന്നു എന്നാണ് സൂചന. പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ സ്ഥിരം അപകട മേഖലയിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്.

Next Story

RELATED STORIES

Share it