Latest News

പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാത്തതിന് സാധുവായ കാരണങ്ങളുണ്ടെങ്കില്‍ അതിന്റെ പേരില്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ വിധിച്ചത്.

പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
X

കൊല്‍ക്കത്ത: വിദേശികള്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് ഇല്ലെങ്കിലും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചു. പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാത്തതിന് സാധുവായ കാരണങ്ങളുണ്ടെങ്കില്‍ അതിന്റെ പേരില്‍ പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ വിധിച്ചത്. പഷ്തൂണ്‍ പൗരനായ ബിസ്മില്ലാ ഖാനു വേണ്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി. പൗരത്വ അപേക്ഷയുടെ ഫോം IIIന്റെ 9ാം വകുപ്പ് പ്രകാരം അപേക്ഷകന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ടെന്നും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളില്‍ സാധുവായ വിദേശ പാസ്‌പോര്‍ട്ട് ഉള്‍പ്പെടുന്നുവെന്നും കോടതി വിലയിരുത്തി. എന്നാല്‍ അത്തരം വ്യവസ്ഥ പാസ്‌പോര്‍ട്ടിന്റെ ലഭ്യത നിര്‍ബന്ധമാക്കുന്നില്ല എന്ന് കോടതി നീരീക്ഷിച്ചു.


അപേക്ഷകര്‍ക്ക് അത്തരം ഇളവുകള്‍ നല്‍കിയില്ലെങ്കില്‍, ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുകയും ഇന്ത്യയില്‍ താമസിക്കുന്ന ഒരാളെ വിവാഹം കഴിക്കുകയും ചെയ്ത യഥാര്‍ത്ഥ വ്യക്തികള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിനും സംഭാവന നല്‍കിയിട്ടും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ കാരണം ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും തനിക്ക് ഇന്ത്യയുടെ പൗരത്വം നിഷേധിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിസ്മില്ല ഖാന്‍ കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സംഘര്‍ഷം കാരണം ഖാന്റെ ജന്മനാട് ഭാഗികമായി അഫ്ഗാനിസ്ഥാനിലേക്കും ഭാഗികമായി പാകിസ്ഥാനിലേക്കും ലയിപ്പിച്ചതായി പരാതിക്കാരന്റെ അഭിഭാഷകന്‍ ഷര്‍മിസ്ത പോഡര്‍ കോടതിയിയെ അറിയിച്ചു. ഇത്തരം സാഹചര്യം കാരണം അഭയാര്‍ഥിയായതിനാല്‍ സാധുവായ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ അപേക്ഷകന് കഴിയില്ല. ഇന്ത്യയിലെ ബിസിനസുകാരനായ ബിസ്മില്ലാ ഖാന്‍ ഒരു ഇന്ത്യന്‍ പൗരയെ വിവാഹം കഴിച്ചുവെന്നും ഒരു മകളുണ്ടെന്നും അതിനാലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് പൗരത്വ അപേക്ഷക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമല്ലെന്ന് കോടതി വിധിച്ചത്.




Next Story

RELATED STORIES

Share it