പാര്‍ട്ടി വിപ്പ് ലംഘിച്ചു; ബാലി എംഎല്‍എയെ തൃണമൂലില്‍ നിന്ന് പുറത്താക്കി

കൊല്‍ക്കൊത്ത: ബാലി നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ ബൈശാലി ഡാല്‍മിയയെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് പാര്‍ട്ടി വിട്ട നേതാക്കളുമായി ബന്ധം സ്ഥാപിച്ചതിന്റെ പേരിലാണ് നടപടി. ക്രിക്കറ്റ് ഭരണസമിതികളില്‍ അംഗമായ ജഗ്മോഹന് ഡാല്‍മിയയുടെ മകളാണ് ഹൗറ ജില്ലയില്‍ നിന്നുള്ള എംഎല്‍എ ബൈശാലി.
പാര്‍ട്ടിക്ക് പാര്ട്ടിവിരുദ്ധപ്രവര്ത്തനമെന്നാല് എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് ബൈശാലി പ്രതികരിച്ചു. താന്‍ ചെയ്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം എന്താണെന്ന് വ്യക്തമാക്കണമായിരുന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു. താന്‍ ഉടന്‍ രാജിവയ്ക്കുമെന്നും തൃണമൂല്‍ നേതാക്കളുടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ വനംവകുപ്പ് മന്ത്രിയും ഉലുബേരിയ എംഎല്‍എയുമായ രാജിബ് ബാനര്‍ജിക്ക് പിന്തുണയുമായി വന്നതാണ് തൃണമൂലിനെ ചൊടിപ്പിച്ചത്.
ലക്ഷ്മണ് ശുക്ലയ്ക്കും ഇതേ കാര്യമാണ് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു. ആളുകളെ പാര്‍ട്ടിവിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്ന ചില കീടങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT