Latest News

നിര്‍ദ്ദന രോഗികള്‍ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പോലിസ്

നിര്‍ദ്ദന രോഗികള്‍ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പോലിസ്
X

പരപ്പനങ്ങാടി: നിര്‍ദ്ദന രോഗികള്‍ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പോലിസ്. ലോക്ക് ഡൗണ്‍ മൂലം മരുന്നുകള്‍ ലഭിക്കാതിരുന്ന രോഗികള്‍ക്ക് കൃത്യസമയത്ത് അവശ്യ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് പരപ്പനങ്ങാടി പോലിസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരപ്പനങ്ങാടി, ചിറമംഗലം സ്വദേശികളായ ഡയാലിസിസ്, അര്‍ബുദ രോഗികള്‍ക്കാണ് സഹായവുമായി പരപ്പനങ്ങാടി പോലിസ് ഉദ്യോഗസ്ഥര്‍ സേവന സന്നദ്ധരായി മുന്നോട്ട് വന്നത്.


മരുന്നുകള്‍ തീര്‍ന്നു പോയ വിവരം ലഭിച്ചയുടനെ തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് മരുന്നുകള്‍ അഗ്നിശമന സേനയുടെ സഹായത്തോടെ തിരൂരിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പോലിസ് അവ ശേഖരിച്ച് നെടുവ സ്വദേശിക്ക് കൈമാറി. ചിറമംഗലം സ്വദേശിക്ക് അത്യാവശ്യമായ ഡയാലിസിസ് മരുന്നുകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ എത്തിച്ചു നല്‍കിയിരുന്നു. കൊവിഡ് ഭീഷണിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി രാപ്പകല്‍ ഭേദമന്യേ കര്‍മ്മനിരതരായി നിരത്തുകളില്‍ ഓടി നടക്കുന്നതിനിടയിലും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പോലിസ് മുന്‍പന്തിയിലുണ്ട്.അടിയന്തിരമായി മരുന്ന് ആവശ്യമുള്ള രോഗികള്‍ പരപ്പനങ്ങാടി പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Next Story

RELATED STORIES

Share it