Latest News

നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
X

പരപ്പനങ്ങാടി: നഗരസഭ ആരോഗ്യവിഭാഗവും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നഗരസഭ പരിധിയിലെ സ്‌കൂളുകളുടെ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ഏകദേശം 50 കിലോയോളം നിരോധിത പാന്‍ മസാലകളും പുകയില ഉല്‍പ്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ അടപ്പിക്കുന്നതിനുള്ള നോട്ടിസുകള്‍ നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ ഗ്രേഡ് സൂരജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ദിലീപ്, ഡ്രൈവര്‍ ചന്ദ്രമോഹന്‍, നഗരസഭ എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ സിറ്റി മാനേജര്‍ ജയചന്ദ്രന്‍ വി ആര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനിലാല്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിഷാന്ത് എന്‍, വിനോദ് ജി കെ, റാഷിദ് പി പി എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it