Latest News

നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ പാന്‍ട്രി കാറിന് തീപിടിച്ചു

നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ പാന്‍ട്രി കാറിന് തീപിടിച്ചു
X

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ പാന്‍ട്രി കാറിന് തീപിടിച്ചു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്‌റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനില്‍ തീപിടിത്തമുണ്ടായത്. റെയില്‍വേ പോലിസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രിഗ്യൂഷന്‍ ഉപയോഗിച്ച് ഉടനടി തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടിത്തമുണ്ടാവാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടിയുടെ മധ്യഭാഗത്താണ് പാന്‍ട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പരിശോധന നടത്തി അരമണിക്കൂറിനു ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

Next Story

RELATED STORIES

Share it