Latest News

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍
X

കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി എം ഉസ്മാന്‍ പിടിയില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് ഓടോംപറ്റ മേലേതില്‍ ഹൗസില്‍ ഉസ്മാനെ ചെമ്പ്രശേരിയില്‍ വച്ചാണ് ഇന്നലെ രാത്രി കേരള എടിഎസ് സംഘം പിടികൂടിയത്. മാവോവാദി ബന്ധമുള്ള പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. നിലവില്‍ മൂന്ന് യുഎപിഎ കേസുകളുണ്ട്.


ഏറെ നാളായി അന്വേഷിച്ച് വരുകയായിരുന്നു. പന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലിനും അലന്‍ ശുഐബിനും ലഘുലേഖ കൈമാറി എന്നതാണ് കുറ്റം. പന്തീരങ്കാവ് കേസില്‍ അലന്‍ ശുഐബ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താഹ ഫസല്‍ ഇപ്പോഴും ജയിലിലാണ്.




Next Story

RELATED STORIES

Share it