Latest News

പാലിയേക്കര ടോള്‍പിരിവ്; ഉപാധികളോടെ അനുമതി നല്‍കുമെന്ന് കോടതി

പാലിയേക്കര ടോള്‍പിരിവ്; ഉപാധികളോടെ അനുമതി നല്‍കുമെന്ന് കോടതി
X

തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. തിങ്കളാഴ്ചയോടെയാകും വിഷയത്തില്‍ വിധി വരിക. ഉപാധികളോടെ അനുമതി നല്‍കുമെന്നാണ് കോടതി അറിയിച്ചത്. ഇതോടെ ദേശീയപാത അതോറിറ്റിക്ക് നേരിയ തോതില്‍ വിഷയത്തില്‍ ആശ്വാസം വന്നിരിക്കുകയാണ്.

പാലിയേക്കര ടോള്‍ വിലക്ക് തുടരുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചത്. ഗതാഗത പ്രശ്നം പൂര്‍ണമായി പരിഹരിച്ചില്ലെന്ന് കോടതി പറഞ്ഞിരുന്നു.

പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് കോടതി വിലക്കിയിരുന്നു. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു

ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത് . തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.

അതേസമയം, റോഡിന്റെ പണി പൂര്‍ത്തിയാകാതെ ടോള്‍പിരിവിന് സമ്മതം നല്‍കുന്നത് പ്രശ്‌നം രൂക്ഷമാകും എന്ന് ആളുകള്‍ പറയുന്നു. ഒരുപാട് കാലത്തേക്കുള്ള ടോള്‍ അവര്‍ പിരിച്ചിട്ടുണ്ടെന്നും ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നും ആളുകള്‍ ചോദിക്കുന്നു. എന്നാല്‍ ടോള്‍ പിരിവ് നിര്‍ത്തി വച്ചതോടെ കമ്പനിക്ക് വലിയ രീതിയില്‍ സാമ്പത്തികനഷ്ടം വന്നിട്ടുണ്ടെന്നും ജീവനക്കാര്‍ക്ക് പോലും ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടെനന്നും കമ്പനി പറയുന്നു.

Next Story

RELATED STORIES

Share it