Latest News

ഗള്‍ഫ്-യുഎസ് ഉച്ചകോടി; ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം; സൗദി പ്രധാനമന്ത്രിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ്

ഗള്‍ഫ്-യുഎസ് ഉച്ചകോടി; ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണം; സൗദി പ്രധാനമന്ത്രിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ്
X

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഗള്‍ഫ്-യുഎസ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍, 'അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തണം' എന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനകളെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിലും അവരുടെ ന്യായമായ ലക്ഷ്യത്തിനെയും പിന്തുണക്കുന്ന സൗദി അറേബ്യയുടെ ചരിത്രപരമായ നിലപാടുകളെ അദ്ദേഹം പ്രശംസിച്ചു. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള സൗദിയുടെപിന്തുണയെയും അദ്ദേഹം സ്വാഗതം ചെയ്തു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് ഈ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it