Latest News

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; വിദ്യാര്‍ഥികളെ വിലക്കിയ അധ്യാപകരുടെ നടപടി മനുഷ്യത്വരഹിതം- എസ്ഡിപിഐ

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; വിദ്യാര്‍ഥികളെ വിലക്കിയ അധ്യാപകരുടെ നടപടി മനുഷ്യത്വരഹിതം- എസ്ഡിപിഐ
X

ധര്‍മ്മടം: സ്‌കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായെത്തിയ വിദ്യാര്‍ഥികളെ വിലക്കിയ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ നടപടി പ്രതിഷേധാര്‍ഹവും മനുഷ്യത്വരഹിതവുമാണെന്ന് എസ്ഡിപിഐ ധര്‍മ്മടം മണ്ഡലം കമ്മിറ്റി.

അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കോല്‍ക്കളി മല്‍സരത്തില്‍ കളിക്കാര്‍ ഫ്രീ ഫലസ്തീന്‍ ടി-ഷര്‍ട്ട് ധരിച്ചത് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ തടഞ്ഞിരുന്നു. മല്‍സരം തുടങ്ങിയപ്പോള്‍ അധ്യാപകര്‍ വേദിയിലെത്തി മല്‍സരം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും. തുടര്‍ന്ന് കര്‍ട്ടനിട്ട ശേഷം കുട്ടികളെ ഇറക്കിവിടുകയുമായിരുന്നു.

ലോകത്തിന്റെ നാനാദിക്കുകളിലും ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ പ്രതിഷേധം ഉയരുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ പോലും ഇസ്രായേല്‍ പ്രധാനമന്ത്രിക്കു നേരെ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കൂക്കി വിളിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യുന്നു.

പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ക്രൂരമായി കൊന്നൊടുക്കുന്ന തെമ്മാടി രാഷ്ട്രം ഇസ്രായേലിന്റെ വംശഹത്യാ ആക്രമണങ്ങള്‍ ലോകത്തിന്റെ മുന്നില്‍ തുറന്നുകിടക്കുകയാണ്. അതിനെതിരെ ഉയര്‍ന്നുവരുന്ന ഓരോ പ്രതിരോധ ശബ്ദവും മനുഷ്യരുടെ മനുഷ്യത്വത്തിന്റെ നിലവിളിയാണ്. ഇത്തരമൊരു സമയത്ത് ഫലസ്തീനിനു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രീ ഫലസ്തീന്‍ ടീഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞ അധ്യാപകരുടെ നടപടി അപലപനീയവും അപമാനകരവുമാണ്.

അധ്യാപകരെന്ന നിലയില്‍ സമാധാനത്തിന്റെയും നീതിയുടെയും മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു കൈമാറേണ്ടവര്‍, പകരം ഇസ്രായേല്‍ വംശഹത്യയുടെ കൂട്ടുനില്‍പുകാരുടെ വേഷം ധരിക്കുകയാണ് ചെയ്തത്. ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ കലാലയങ്ങളില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ മൂല്യങ്ങളെയും, മനുഷ്യാവകാശങ്ങളെയും, മതേതര സാമൂഹിക പ്രതിബദ്ധതയെയും നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ഏതാനും അധ്യാപകരുടെ മനുഷ്യത്വ വിരുദ്ധ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും ഫലസ്തീന്‍ ജനതയ്ക്കായുള്ള പോരാട്ടത്തില്‍ കേരളം ഒത്തൊരുമിച്ച് നിലകൊള്ളണമെന്നും എസ്ഡിപിഐ ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കൂടകടവ്ആഹ്വാനംചെയ്തു.

Next Story

RELATED STORIES

Share it