Latest News

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം; ഖത്തറില്‍ വമ്പിച്ച പ്രതിഷേധ യോഗം; അഭിസംബോധന ചെയ്ത് ഹമാസ് മേധാവിയും

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം; ഖത്തറില്‍ വമ്പിച്ച പ്രതിഷേധ യോഗം; അഭിസംബോധന ചെയ്ത് ഹമാസ് മേധാവിയും
X

ദോഹ: ഫലസ്തീനെതിരേ ആക്രമണമഴിച്ചുവിടുന്ന ഇസ്രായേലിനെതിരേ ഖത്തറിലെ ദോഹയില്‍ വമ്പിച്ച പ്രതിഷേധ യോഗം. യോഗത്തില്‍ നൂറു കണക്കിനു പേര്‍ പങ്കെടുത്തു. ഇമാം മുഹമ്മദ് ഇബിന്‍ അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ പങ്കെടുത്തു.

ഗസയിലെ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ ഉടന്‍ പിന്‍മാറണമെന്നും കിഴക്കന്‍ ജറുസലേമില്‍ നിന്ന് ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് കിഴക്കന്‍ ജറുസലേമില്‍ നിന്ന് നിരവധി ഫലസ്തീന്‍ കുടുംബങ്ങളെ ഇസ്രായേല്‍ കുടിയൊഴിപ്പിച്ചത്.

ജറുസലേമിലെ അല്‍ അക്വ പള്ളിയെ തൊട്ടുപോകരുതെന്ന് ഹമാസ് മേധാവി മുന്നറിയിപ്പുനല്‍കി.

ഇസ്രായേലി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്ന ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഹമാസ് നന്ദി പറഞ്ഞു.

ആഗോള പണ്ഡിതസഭ ജനറല്‍ സെക്രട്ടറി അലി കുറദാഗിയടക്കം നിരവധി പേര്‍ പ്രസംഗിച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം തുടങ്ങിയത്. ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാധ്യമസ്ഥാപനങ്ങളടക്കം തകര്‍ക്കപ്പെട്ടു. അല്‍ജസീറയുടെയും അമേരിക്കന്‍ അസോസിയേറ്റഡ് പ്രസിന്റെയും ഓഫിസുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ ആക്രണത്തിനെതിരേ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ പത്തോളം ഇസ്രായേലികള്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാസമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

ശനിയാഴ്ച മാത്രം 2,800 റോക്കറ്റുകള്‍ ഇസ്രായേല്‍ സൈന്യം തൊടുത്തുവിട്ടിട്ടുണ്ട്. 430 റോക്കറ്റുകള്‍ ഗസ മുനമ്പില്‍ പതിച്ചു. ഗസയിലെ 672 കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റുകള്‍ തൊടുത്തതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഫലസ്തീന്‍ നല്‍കുന്ന കണക്കനുസരിച്ച ഇതോടകം 140 പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ 40 പേര്‍ കുട്ടികളാണ്. റെഡ് ക്രസന്റ് കണക്കനുസരിച്ച് 1,300 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it