Latest News

പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകം: കത്തിവാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; അന്വോഷണം ഊര്‍ജിതമാക്കി പോലിസ്

പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകം: കത്തിവാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; അന്വോഷണം ഊര്‍ജിതമാക്കി പോലിസ്
X
പാലക്കാട്: പാലക്കാട്ടെ ആറുവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ പശ്ചാത്തലം അന്വേഷിച്ച് പോലിസ്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പോലിസിന് മൊഴിനല്‍കി. ഇതുള്‍ള്‍പ്പെടെയുളള കാര്യങ്ങളെ ഉള്‍കൊളിച്ച് പോലിസ് അന്വോഷണം ഊര്‍ജിതമാക്കി


കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല. തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലിസ് സംശയിക്കുന്നത്. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പോലിസ് തുടങ്ങിട്ടുണ്ട്.




Next Story

RELATED STORIES

Share it