പാലക്കാട്ട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് മറ്റൊരു അരുംകൊല കൂടി. പാലക്കാട് നാട്ടുകല്‍ കോടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തില്‍ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഹംസയെ നാട്ടുകല്‍ പോലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന് എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപ്പച്ചന് പോലിസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്ക്കുന്ന അപ്പച്ചനെയാണ് കണ്ടെത്തിയത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ വര്‍ഗീസിന്റെ ജീവന് രക്ഷിക്കാനായി.
RELATED STORIES
ഇന്ത്യയിലെ 59 ശതമാനം ഭൂപ്രദേശങ്ങളിലും ഭൂകമ്പ സാധ്യത
8 Feb 2023 1:21 PM GMTഇസ്രായേല്‍ വിമര്‍ശനത്തിന്റെ പേരില്‍ ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കാന്‍...
2 Feb 2023 3:47 PM GMTഅസമില്‍ തടങ്കല്‍പ്പാളയത്തില്‍ അടച്ചുതുടങ്ങി
31 Jan 2023 4:39 PM GMTമുസ് ലിം വിദ്വേഷവുമായി ഹിന്ദുത്വരുടെ റാലി
31 Jan 2023 4:29 PM GMTഗാന്ധി വധം: ഹിന്ദുത്വ ഭീകരതയുടെ മുക്കാൽ നൂറ്റാണ്ട്
31 Jan 2023 1:52 AM GMTഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഒന്നാമനിലേക്ക്
28 Jan 2023 9:26 AM GMT