Latest News

പാകിസ്താന്‍ ഉപതിരഞ്ഞെടുപ്പ്: ആദ്യ ലീഡ് ഇംറാന്‍ ഖാന് അനുകൂലം

പാകിസ്താന്‍ ഉപതിരഞ്ഞെടുപ്പ്: ആദ്യ ലീഡ് ഇംറാന്‍ ഖാന് അനുകൂലം
X

ഇസ് ലാമാബാദ്: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് ഇംറാന്‍ ഖാന് അനുകൂലം. വോട്ടെണ്ണല്‍ മന്ദഗതിയിലാണ് മുന്നോട്ട് പോവുന്നതെങ്കിലും ആദ്യ ലീഡ് സൂചനകള്‍ ഇംറാന്‍ ഖാന്റെ പാകിസ്താന്‍ തെഹ് രീകെ ഇന്‍സാഫിന് അനുകൂലമാണ്. പിടിഐയ്ക്കു വേണ്ടി മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇന്റര്‍നെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. 266 സീറ്റില്‍ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയതായി ഇംറാന്‍ ഖാനും പാര്‍ട്ടിയും അവകാശപ്പെട്ടു. ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്നും എതിരാളികളും സൈന്യവും ചേര്‍ന്ന് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പിടിഐ ആരോപിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പിടിഐ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ വിലക്കുള്ളതിനാല്‍ സ്വതന്ത്രര്‍ ആയാണ് പിടിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. മല്‍സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്‍പിണ്ടി ജയിലില്‍ കഴിയുന്ന ഇംറാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇംറാനൊപ്പം ജയിലില്‍ കഴിയുന്ന ഭാര്യ ബുഷ്‌റ ബീവിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it