- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പാകിസ്താന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. നിയമപരമായ ആവശ്യത്തിന് മറുപടിയായി അക്കൗണ്ട് തടഞ്ഞുവച്ചതായാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ കാണിക്കുന്നത്. എന്നാല്‍, പാകിസ്താന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനെതിരായ നീക്കത്തിന് പ്രേരണയായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ പാക് സര്‍ക്കാരിന്റെ '@GovtofPakistan' എന്ന ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. മൂന്നുമാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
The Twitter account of the Government of Pakistan withheld in India pic.twitter.com/60Uzpoujwz
— ANI (@ANI) October 1, 2022
കഴിഞ്ഞ ജൂലൈയില്‍ പാക് സര്‍ക്കാരിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പാകിസ്താന്‍ ആസ്ഥാനമായുള്ള ആറ് ചാനലുകള്‍ ഉള്‍പ്പെടെ 16 യൂ ട്യൂബ് വാര്‍ത്താ ചാനലുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം മുമ്പ് തടഞ്ഞിരുന്നു.
RELATED STORIES
വഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTവിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ ക്ഷണം തള്ളി,...
4 July 2025 3:59 PM GMTഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്ലിംകളെ ഭൂമി വാങ്ങുന്നതില്‍...
4 July 2025 2:35 PM GMTകര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി പേരെ കൊന്ന് കുഴിച്ചിട്ടുണ്ടെന്ന്...
4 July 2025 2:07 PM GMT''താടിയും തൊപ്പിയുമുള്ളവര്ക്ക് ശുദ്ധ മറാത്തി സംസാരിക്കാനാവുമോ ?''ഭാഷാ ...
4 July 2025 1:25 PM GMT