Latest News

സാഹോദര്യ കേരള പദയാത്ര; മെയ് 10 മുതല്‍ മലപ്പുറം ജില്ലയില്‍

സാഹോദര്യ കേരള പദയാത്ര; മെയ് 10 മുതല്‍ മലപ്പുറം ജില്ലയില്‍
X

മലപ്പുറം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ നവോഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര മെയ് 10ന് മലപ്പുറം ജില്ലയില്‍ എത്തും. അന്നേ ദിവസം മൂന്ന് മണിക്ക് എടപ്പാളില്‍ നിന്ന് ജില്ലയിലെ പ്രയാണം ആരംഭിക്കും. കഴിഞ്ഞ ഏപ്രില്‍ 19ന് തിരുവനന്തപുരത്താണ് പദയാത്ര ആരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31ന് കോഴിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും.

Next Story

RELATED STORIES

Share it