ഓക്സ്ഫഡ് കൊവിഡ് വാക്സിന്: ജനുവരിയോടെ 100 ദശലക്ഷം ഡോസ് പുറത്തിറക്കും
വാക്സിന് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാരുമായി കരാറുള്ള കമ്പനിയാണ് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

ന്യൂഡല്‍ഹി: ഓക്സഫഡ് യൂനിവേഴ്സിറ്റി പുറത്തിറക്കിയ കൊറോണ വൈറസ് വാക്സിന് ആയ കോവിഷീല്‍ഡ് 100 ദശലക്ഷം ഡോസ് ജനുവരി അവസാനത്തോടെ ലഭ്യമാകും, ഫെബ്രുവരി അവസാനത്തോടെ ഇത് ഇരട്ടിയാകും. ഓക്സഫഡ് കൊവിഡ് വാക്സിന് വികസിപ്പിച്ചതില്‍ പങ്കാളിയായ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേഥാവി അദാര്‍ പൂനവല്ല അറിയിച്ചതാണ് ഇക്കാര്യം.
വാക്സിന് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാരുമായി കരാറുള്ള കമ്പനിയാണ് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 'വാക്സിന് ഇന്ത്യയില്‍ ലഭ്യമാകാന്‍ ഇനി രണ്ട്-മൂന്ന് മാസമായിരിക്കും. ജനുവരിയില്‍ ഞങ്ങള്‍ക്ക് 100 ദശലക്ഷം ഡോസുകള്‍ ലഭിക്കും. ജൂലൈ മാസത്തോടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 300 മുതല്‍ 400 ദശലക്ഷം ഡോസുകളാണ്.' പൂനവല്ല പറഞ്ഞു. സ്വകാര്യ വിപണിയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 ശതമാനം കൊവിഡ് വാക്സിനും മാര്‍ച്ചിന് മുമ്പ് ലഭ്യമാകാന്‍ സാധ്യതയില്ലെന്നും വാക്സിന് വിതരണം അതുവരെ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സിംഗ് ഔപചാരികതകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയമാണ് കാലതാമസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT