Latest News

കൊവിഡ്-19: 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത് 1 ലക്ഷം സാംപിളുകളെന്ന് ഐസിഎംആര്‍

കൊവിഡ്-19: 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത് 1 ലക്ഷം സാംപിളുകളെന്ന് ഐസിഎംആര്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഇന്ത്യയില്‍ കൊവിഡ്-19 രോഗത്തിന്റെ 1,03,532 സാംപിളുകള്‍ പരിശോധിച്ചുവന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.

ഐസിഎംആര്‍ ബുള്ളറ്റിന്‍ നല്‍കുന്ന വിവരമനുസരിച്ച് മെയ് 21 വരെ 26,15,920 കൊവിഡ് സാംപിളുകളാണ് പരിശോധിച്ചത്. ഇതനുസരിച്ച് ഇന്ത്യ കൊവിഡ് പരിശോധനയില്‍ വലിയ കുതിച്ചുചാട്ടമാണ് വരുത്തിയത്. കൊവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ടെസ്റ്റിങ് വര്‍ധിപ്പിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. പുതുതായി ഏര്‍പ്പെടുത്തിയ ട്രൂനറ്റ് കൊവിഡ് പരിശോധനയുടെ ഗൈഡ് ലൈന്‍ നേരത്തെ ഐസിഎംആര്‍ പരിഷ്‌ക്കരിച്ചിരുന്നു. പുതിയ പരിശോധനയില്‍ സ്വീകരിക്കേണ്ട രീതികളെ കുറിച്ചും ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it