Latest News

തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം; പോലിസ് കേസെടുത്തില്ലെന്ന് പരാതി

തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം; പോലിസ് കേസെടുത്തില്ലെന്ന് പരാതി
X

തിരൂര്‍: തിരൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പരാതി. തിരൂര്‍ ഫോറിന്‍ മാര്‍ക്കറ്റിലെ കൊല്‍ക്കത്ത സ്വദേശി നസീറിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. രക്തം വാര്‍ന്ന നിലയില്‍ സ്‌റ്റേഷനില്‍ എത്തിയെങ്കിലും പോലിസ് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. പകരം ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. നസീറിന് തലയില്‍ ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു. അടുത്ത ദിവസം നസീര്‍ വീണ്ടും സ്റ്റേഷനിലെത്തി പരാതി പറഞ്ഞപ്പോള്‍ ഹിന്ദി അറിയാത്തതുകൊണ്ട് കേസെടുക്കാനാവില്ലെന്ന് പോലിസ് അറിയിച്ചുവത്രെ. ചെമ്പ്രയിലാണ് നസീര്‍ താമസിക്കുന്നത്.

തിരൂരില്‍ ബസ്റ്റാന്റിലും ഫോറിന്‍ മാര്‍ക്കറ്റിലും രാത്രി കാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it