ഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്; ധനമന്ത്രിയുടെ സുരക്ഷ കൂട്ടി

തിരുവനന്തപുരം: ഇന്ധന സെസില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സുരക്ഷ പോലിസ് വര്‍ധിപ്പിച്ചു. ഇന്ന് ധനമന്ത്രി നിയമസഭയിലെത്തിയും തിരികെ പോയതും വന്‍ സുരക്ഷയിലായിരുന്നു. ബജറ്റിലെ നികുതി വര്‍ധനവിനെതിരേ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്.
ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയിരുന്നു. നിയമസഭാ മാര്‍ച്ചും ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ചും സംഘടിപ്പിച്ച് പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. സമരങ്ങള്‍ മിക്കയിടത്തും അക്രമാസക്തമാവുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന സംഭവവും ആലുവയിലുണ്ടായി. മന്ത്രിമാരെ വഴിയില്‍ തടയുമെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ധനമന്ത്രിക്ക് പോലിസ് സുരക്ഷ കൂട്ടിയത്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT