Latest News

രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
X

ന്യൂഡല്‍ഹി: അടുത്ത മാസം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. സെപ്തംബര്‍ 20 മുതല്‍ 30 വരെയുള്ള തീയതികളിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുക. 19 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. പെഗാസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം ഉള്‍പ്പടെ സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭങ്ങളാണ് രാജ്യവ്യാപക പ്രതിഷേധത്തിലുണ്ടാവുക. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതാത് സംസ്ഥാനങ്ങള്‍ ഈ പ്രതിഷേധങ്ങളുടെ സ്വഭാവം തീരുമാനിക്കും. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാവും തീരുമാനം. ധര്‍ണയും ഹര്‍ത്താലുമൊക്കെ പ്രതിഷേധങ്ങളില്‍ ഉണ്ടാവും.


2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചു.




Next Story

RELATED STORIES

Share it