പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്കോ?
എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനെതിരേ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് ദേശീയ തലത്തിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കാനും ആലോചനയുണ്ട്. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രമേശ് ചെന്നിത്തലയെ ആ നിലയിലാണ് എഐസിസി പരിഗണിക്കുന്നത്.
എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനെതിരേ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ ആരോപണമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഈ നീക്കമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.കെസി വേണുഗോപാലിനെ നിയന്ത്രിക്കണമെന്നായിരുന്നു കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തന്നെ, നേതൃതലത്തില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാവണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT