- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്: എ വിജയരാഘവന്‍
'താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്.

തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയത് മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുന്നതിനു വേണ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍. ഈ നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങിപ്പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിം മത മൗലികവാദികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും യുഡിഎഫ് ആഗ്രഹിക്കുന്നു. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണ് ട -വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. നാട് നേരിടുന്ന മൗലികമായ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായം യുഡിഎഫ് നേതൃത്വം പറയാതിരിക്കുന്നത് ബിജെപിയുമായി രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് യാതൊരു മടിയും കൂടാതെയാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
''എന്റെ മകന് നിരപരാധിയായിരുന്നു; നീതി വേണം''-ബണ്ട്വാളില്...
29 May 2025 12:46 PM GMT''ആത്മീയ യാത്രകള് ടിടിഇമാര് തടസപ്പെടുത്തി'' റെയില് പാളത്തില്...
29 May 2025 12:32 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്''-പി വി അന്വര്
29 May 2025 12:08 PM GMTകനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
29 May 2025 12:02 PM GMTപഠനസമ്മര്ദ്ധം; കുടകില് എന്ജിനീയറിങ് വിദ്യാര്ഥിനി ആത്മഹത്യ ചെയ്തു
29 May 2025 11:58 AM GMT