Latest News

മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍

മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. താന്‍ രാജിവച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകര്‍ക്കാനാണ് സ്വാതി മലിവാള്‍ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു. പിന്നീട് പോലിസ് പിന്‍വാങ്ങിയെന്നും കെജ് രിവാള്‍ പറഞ്ഞു. മോദി അടുത്ത വര്‍ഷം വിരമിക്കും. അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാല്‍ ബിജെപിയില്‍ വലിയ എതിര്‍പ്പുണ്ടെന്നും കെജ് രിവാള്‍ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാര്‍ട്ടി അവസാനിക്കില്ലെന്ന് അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കി. ജയിലിലേക്ക് മടങ്ങി പോകാന്‍ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂണ്‍ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ് രിവാളിന്റെ പ്രതികരണം. ജയിലില്‍ കഴിഞ്ഞപ്പോള്‍ തന്റെ സെല്ലില്‍ സിസിടിവി ക്യാമറകള്‍ വഴി ജയില്‍ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫിസും തന്നെ നിരീക്ഷിക്കുകയായിരുന്നെന്നും കെജ് രിവാള്‍ ആരോപിച്ചു. നേരത്തെ സ്വാതി മലിവാളിന്റെ പരാതിയില്‍ തന്റെ വയോധികരായ മാതാപിതാക്കളെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്യുമെന്ന് കെജ് രിവാള്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചതോടെ ഡല്‍ഹി പോലിസ് ശ്രമം ഉപേക്ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it