Latest News

നൂറ് ദിനം; വയനാട് ജില്ലയില്‍ വിതരണം ചെയ്യാനിരിക്കുന്നത് 406 പട്ടയങ്ങള്‍

നൂറ് ദിനം; വയനാട് ജില്ലയില്‍ വിതരണം ചെയ്യാനിരിക്കുന്നത് 406 പട്ടയങ്ങള്‍
X

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ 406 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. സംസ്ഥാനതല പട്ടയമേള നടക്കുന്ന സെപ്തംബര്‍ 14 നാണ് ജില്ലയിലേയും വിതരണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും നടക്കുന്ന പട്ടയ വിതരണത്തിന് അതത് എം.എല്‍.എമാര്‍ നേതൃത്വം നല്‍കും.

എല്‍.ടി പട്ടയം 292, എല്‍.എ പട്ടയം 5, ദേവസ്വം പട്ടയം 15, വനാവകാശ കൈവശ രേഖ 41 , ലാന്റ് ബാങ്ക് പദ്ധതി പ്രകാരം ഭൂമി വിലയ്ക്ക് വാങ്ങി നല്‍കിയ എസ്.ടി വിഭാഗക്കാര്‍ക്ക് 53 എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നൂറ് ദിനം പിന്നിടുമ്പോള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആകെ 3,262 പട്ടങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തിരുന്നു.

പട്ടയ മേളയോടനുബന്ധിച്ച് ജില്ലയുടെ ചുമതലയുളള മന്ത്രിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ചെയര്‍മാനും എ.ഡി.എം കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല പട്ടയമേള കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ് ജില്ലയിലെ വിതരണം ആരംഭിക്കുക.

സംസ്ഥാനതല ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പട്ടയം വിതരണ കേന്ദ്രങ്ങളില്‍ പ്രത്യേകം സൗകര്യമൊരുക്കും. കൊവിഡ് വ്യാപന സാഹചര്യത്തില്‍ തെരഞ്ഞെടുത്ത കുറച്ച് പേര്‍ക്കാണ് ജില്ലാ,താലൂക്ക്തല കേന്ദ്രങ്ങളില്‍ നിന്നും പട്ടയം നല്‍കുക. ബാക്കിയുളളവര്‍ക്ക് വില്ലേജ് ഓഫിസുകള്‍ വഴി ടോക്കണ്‍ അടിസ്ഥാനത്തില്‍ നല്‍കും. ലാന്റ് റവന്യൂ കമ്മീഷണറില്‍ നിന്നും ലഭ്യമാക്കുന്ന എ ഫോര്‍ സൈസില്‍ ഒരു വശം സുതാര്യമായ കവറിലാണ് പട്ടയം നല്‍കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Next Story

RELATED STORIES

Share it