Latest News

ഓണം സഹകരണ വിപണി പ്രവര്‍ത്തനം തുടങ്ങി

ഓണം സഹകരണ വിപണി പ്രവര്‍ത്തനം തുടങ്ങി
X

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണം സഹകരണ വിപണി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സഹകരണ മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 20 വരെ സംസ്ഥാനത്തുടനീളം 2000 വിപണികള്‍ പ്രവര്‍ത്തിക്കും. 13 ഇനം സാധനങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും വിപണികള്‍ പ്രവര്‍ത്തിക്കുക.

സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന സാധനങ്ങളും വിലയും (ബ്രാക്കറ്റില്‍ മാര്‍ക്കറ്റ് വില) ചുവടെ:

ജയ അരി: 25 രൂപ (35 രൂപ), കുറുവ അരി: 25 രൂപ (34 രൂപ), കുത്തരി: 24 രൂപ (34 രൂപ), പച്ചരി: 23 രൂപ (29 രൂപ), പഞ്ചസാര: 22 രൂപ (39 രൂപ), വെളിച്ചെണ്ണ: 92 രൂപ (205 രൂപ), ചെറുപയര്‍: 74 രൂപ (94 രൂപ), വന്‍കടല: 43 രൂപ (76 രൂപ), ഉഴുന്നു ബോള്‍: 66 രൂപ (90), വന്‍പയര്‍: 45 രൂപ (86), തുവരപ്പരിപ്പ്: 65 രൂപ (95), മുളക് ഗുണ്ടൂര്‍: 75 രൂപ (145), മല്ലി: 79 രൂപ (90).

Next Story

RELATED STORIES

Share it