Latest News

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ടു
X

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിലെ ബോഷറില്‍ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. റസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി പങ്കജാക്ഷന്‍ (59), ഭാര്യ കെ സജിത (53) എന്നിവരാണ് മരിച്ചത്. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണിവര്‍.

ശനിയാഴ്ച പുലച്ചെയാണ് സംഭവമുണ്ടായത്. ഗാസ് സിലിണ്ടര്‍ പൊട്ടിയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് വാണിജ്യ റെസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയായിരുന്നു. പാചക വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it