Latest News

ഒമാനില്‍ 237 പേര്‍ക്ക് കൂടി കൊവിഡ്; 172 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ 237 പേര്‍ക്ക് കൂടി കൊവിഡ്; 172 പേര്‍ക്ക് രോഗമുക്തി
X

മസ്‌കത്ത്: ഒമാനില്‍ 237 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,145 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ആകെ 1430 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ചികിത്സയിലായിരുന്ന 172 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 115613 ആയി. 93.1 ശതമാനമാണ് രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 197 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ 105 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമൂഹിക അകലം ഉള്‍പ്പെടെ സുപ്രിം കമ്മിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് ജാഗ്രതാ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it