Latest News

ഇന്ധന നികുതി: കോണ്‍ഗ്രസ് ചക്രസ്തംഭന സമരത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്നു

സമരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സമരത്തിന് അദ്ദേഹം എത്തിയില്ല. കൊച്ചിയിലെ വിവാദ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരേ വിഡി സതീശന്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇന്ധന നികുതി: കോണ്‍ഗ്രസ് ചക്രസ്തംഭന സമരത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്നു
X

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11. 15 വരെ സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയായിരുന്നു സമരം. സമരം മുന്നില്‍ കണ്ട് പോലിസ് നഗരത്തില്‍ ബദല്‍ സംവിധാനം ഒരുക്കിയിരുന്നു. എങ്കിലും വാഹനഗതാഗതം ഭാഗികമായി സ്തംഭിച്ചു.

തിരുവനന്തപുരത്ത് നടന്ന ചക്രസ്തംഭനസമരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, നിയമസഭയ്ക്ക്് തൊട്ടടുത്ത് നടന്ന സമരത്തില്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. കൊച്ചിയിലെ വിവാദ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരേ വിഡി സതീശന്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എല്ലാ നേതാക്കളും സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസി നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടന്നു.

Next Story

RELATED STORIES

Share it