അഫ്ഗാനില്‍ നിന്നെത്തിയ 78ല്‍ 16 പേര്‍ കൊവിഡ് പോസിറ്റീവ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനില്‍ നിന്നെത്തിയ 78 പേരില്‍ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍കരുതലെന്ന നലിയില്‍ 78 പേരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 16 പേര്‍ക്കും രോഗലക്ഷണങ്ങളില്ല.
ഗുരുഗ്രന്ഥ സാഹിബുമായെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ഹര്‍ദീപ്പുരി സിക്ക് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പ്രതികളും ഏറ്റുവാങ്ങി. ഏറ്റുവാങ്ങുന്ന വീഡിയോയും പങ്കുവച്ചു.
താലിബാന്‍ അധികാരം പിടിച്ച ശേഷം ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായെത്തിയവരിലാണ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
228 ഇന്ത്യക്കാരടക്കം 626 പേരാണ് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന് ഹര്‍ദീപ് പുരി അറിയിച്ചു. അതില്‍ 77 പേര്‍ അഫ്ഗാന്‍ സിക്കുകാരാണ്. ഇന്ത്യയിലെത്തിയവരുടെ കണക്കില്‍ എംബസികളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT