Latest News

കത്തുന്ന പ്രതിഷേധം: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ആധാര്‍ വെരിഫിക്കേഷന്‍ ഒഡീഷ സര്‍ക്കാര്‍ ഒഴിവാക്കി

കത്തുന്ന പ്രതിഷേധം: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ആധാര്‍ വെരിഫിക്കേഷന്‍ ഒഡീഷ സര്‍ക്കാര്‍ ഒഴിവാക്കി
X

ഭുവനേശ്വര്‍: വിവിധ സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒഡീഷ സര്‍ക്കാര്‍ പിന്‍മാറി. അവകാശപ്രവര്‍ത്തകരുടെയുടെ ഭക്ഷ്യസുരക്ഷാപ്രവര്‍ത്തകരുടെയും കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ മിക്കവാറും ആധാറുമായി ബന്ധിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് നല്‍കുന്നത്.

ദേശീയ സാമൂഹ്യസഹായ പദ്ധതി, മധു ബാബു പെന്‍ഷന്‍ യോജന തുടങ്ങിയവ ആധാര്‍ വേരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈന്‍ വഴി നല്‍കാനായിരുന്നു പദ്ധതി. ആദ്യത്തെ പദ്ധതിയുടെ 82 ശതമാനവും രണ്ടാമത്തെ പദ്ധതിയുടെ 75 ശതമാവും മാത്രമേ ആധാറുമായി ലിങ്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

ആധാര്‍ ലിങ്ക് ചെയ്യാനുളള തീരുമാനം ഏകദേശം 11 ലക്ഷം ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തെ വിവിധ രംഗത്തു പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിവിച്ചത്. ഓണ്‍വഴി വിവിധ സേവനങ്ങള്‍ കൈമാറുന്ന പദ്ധതി ഒഡീഷയില്‍ വിജയമായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it