Latest News

മുതിര്‍ന്ന മാവോവാദി നേതാവിനെ അറസ്റ്റ് ചെയ്തതായി ഒഡീഷ പോലിസ്

മുതിര്‍ന്ന മാവോവാദി നേതാവിനെ അറസ്റ്റ് ചെയ്തതായി ഒഡീഷ പോലിസ്
X

ഭുവനേശ്വര്‍: ആന്ധ്ര, ഒഡീഷ അതിര്‍ത്തിയില്‍ മുതിര്‍ന്ന മാവോവാദി നേതാവിനെ അറസ്റ്റ് ചെയ്തതായി ഒഡീഷ പോലിസ് ട്വീറ്റ് ചെയ്തു. ആന്ധ്ര, ഒഡീഷ, തെലങ്കാന അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്ര, ഒഡീഷ പ്രത്യേക സോണല്‍ കമ്മറ്റി അംഗമാണ് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റിലായ നേതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

കോരാപുട്ടിലെ ബോയ്പാരിഗുഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലിസുകാര്‍ക്കെതിരേ ആക്രമണം നടത്തിയ കേസില്‍ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ നേതാവെന്ന് പോലിസ് അവകാശപ്പെട്ടു.

2009, 2010, 2011 കാലത്ത് നടന്ന പല ആക്രമണങ്ങളിലും ഇദ്ദേഹം നേരിട്ട് പങ്ക് വഹിച്ചിട്ടുണ്ടെന്നും ഡിജിപി അഭയ് പറയുന്നു.

Next Story

RELATED STORIES

Share it