Latest News

കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കുന്നതിന് കെ വി കെയുടെ പോഷകാഹാരത്തോട്ടം പദ്ധതി

പോഷകാഹാര ലഭ്യതയില്‍ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പോഷകാഹാരത്തോട്ടം പദ്ധതി ആരംഭിച്ചത്. കെവികെയുടെ ദത്തുഗ്രാമമാണ് കോട്ടൂര്‍.

കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കുന്നതിന് കെ വി കെയുടെ പോഷകാഹാരത്തോട്ടം പദ്ധതി
X

കോഴിക്കോട്: പച്ചക്കറിക്കൃഷിയിലൂടെ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ആരോഗ്യകരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പോഷകാഹാര ലഭ്യതയില്‍ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പോഷകാഹാരത്തോട്ടം പദ്ധതി ആരംഭിച്ചത്. കെവികെയുടെ ദത്തുഗ്രാമമാണ് കോട്ടൂര്‍. പോഷകാഹാരത്തോട്ടം പദ്ധതി നിരവധി കുടുംബങ്ങളുടെ ഭക്ഷണരീതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ അനുബന്ധ സ്ഥാപനമായ കെവികെയിലെ ഒരു സംഘം ഉദ്യോഗസ്ഥരാണ് പോഷകാഹാരത്തോട്ടം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്കുള്ള പച്ചക്കറി വിത്തുവിതരണവും പരിശീലന പരിപാടികളും നടത്തി. മേഖലയിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് അങ്കണവാടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഭക്ഷ്യ സുരക്ഷയുടെ സുസ്ഥിര മാതൃകകളാണ് പോഷകാഹാരത്തോട്ടങ്ങളെന്നു ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ ഈപ്പന്‍ പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളില്‍ ആരോഗ്യകരവും പോഷക സമ്പുഷ്ടമായ ആഹാരം ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് പോഷകാഹാരത്തോട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് ന്യൂട്രീഷന്‍ വില്ലേജ് സ്‌കീമിന് കീഴിലുള്ള പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു വര്‍ഷം നീളുന്ന പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമായതും തദ്ദേശീയവുമായ വിത്തുകളാണ് വിതരണം നടത്തുന്നത്.

പച്ചക്കറി കൃഷി, ജൈവകൃഷി, മണ്ണിര കമ്പോസ്റ്റിംഗ്, മറ്റ് കാര്‍ഷിക അനുബന്ധ വിഷയങ്ങള്‍ എന്നിവയില്‍ ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് കെവികെ അധികൃതര്‍ നിരവധി പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കി. മുത്തുകാട്, നാടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുപയോക്താക്കളായ കുടുംബങ്ങള്‍ക്ക് വിത്തുകള്‍ക്കൊപ്പം കമ്പോസ്റ്റ് യൂണിറ്റ് നല്‍കുന്നതിനാല്‍ അടുക്കളയിലെ മാലിന്യങ്ങളില്‍ നിന്ന് ആവശ്യാനുസരണം വളം ഉത്പാദിപ്പിക്കാനും അവര്‍ക്ക് കഴിയും. സംയോജിത കാര്‍ഷിക മാതൃയാണ് പോഷകാഹാരത്തോട്ടത്തിലൂടെ കെ വി കെ പ്രോത്സാഹിപ്പിക്കുന്നത്. പലരും പച്ചക്കറികളോടൊപ്പം കോഴി, ആട് എന്നിവ വളര്‍ത്താന്‍ തുടങ്ങിയത് പദ്ധതിയുടെ വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിത്ത് വിതരണത്തിനും പരിശീലനത്തിനും പുറമെ, പോഷകാഹാര ഉപഭോഗം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര തോട്ടം അവരെ സഹായിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യുന്നതിന് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കിടയില്‍ ഒരു പോഷകാഹാര ഉപഭോഗ പഠനവും കെ വി കെ ലക്ഷ്യം വയ്ക്കുന്നു. ഒരു സര്‍വേയുടെ സഹായത്തോടെയാണ് പോഷകാഹാര ഉപയോഗക്രമങ്ങളെക്കുറിച്ച് പഠിക്കുന്നത്. ഇത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭക്ഷണ സമയം പോഷകാഹാരങ്ങളുടെ ഉപയോഗം ഇവ വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും ഈപഠനം സഹായകമാവും.

പ.0ച്ചക്കറികള്‍ക്കായി പണം ചെലവഴിക്കേണ്ടതില്ലാത്തതിനാല്‍ വരുമാനം ലാഭിക്കുന്നത് ഉറപ്പാക്കാന്‍ പുതിയ പ്രോജക്റ്റ് സ്ത്രീകളെ സഹായിക്കുന്നു. കെവികെ ആരംഭിച്ച പദ്ധതി പ്രകാരം, തിരഞ്ഞെടുത്ത ഒരു കൂട്ടം ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരത്തോട്ടം സ്ഥാപിക്കുന്നതിന് വര്‍ഷം മുഴുവന്‍ പിന്തുണ ലഭിക്കും. അടുത്ത വര്‍ഷം പദ്ധതി മറ്റൊരു പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കും.ഒരു വര്‍ഷത്തേക്കുള്ള ഞങ്ങളുടെ പിന്തുണ, വരും വര്‍ഷങ്ങളിലും പോഷകാഹാര തോട്ടം പദ്ധതി തുടരാന്‍ ഗുണഭോക്താക്കളെ എളുപ്പത്തില്‍ സഹായിക്കുമെന്ന് കൃഷി വിദഗ്ധര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it