- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ മൊബൈല്‍ നമ്പര്‍ കെ കെ രമ എംഎല്‍എയുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍

വടകര: ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ മൊബൈല്‍ നമ്പറായ +919447933040 ആണ് ഇനി മുതല്‍ വടകര എംഎല്‍എ കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. ഫേസ് ബുക്കിലാണ് രമ തന്റെ തീരുമാനം അറിയിച്ചത്. സിപിഎമ്മിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തരും പ്രതിചേര്‍ക്കപ്പെട്ട ടി പി വധം കേരളത്തില്‍ വലിയൊരു രാഷ്ട്രീയകൊടുങ്കാറ്റിന് വഴിവച്ചിരുന്നു. പോസ്റ്റില്‍ വടകര എംഎല്‍എ ഓഫിസിന്റെ നമ്പറും ചേര്‍ത്തിട്ടുണ്ട്.
''ഇത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ഈ നമ്പര്‍ ഓര്‍മ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരന്‍ അവസാന നാള്‍ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പര്‍വീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്‌പോവുകയാണ് നമ്മള്‍ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാം''- കെ കെ രമ ഫേസ് ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ അപാരമായ സ്‌നേഹ വായ്‌പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി.
മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാര്‍ഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാല്‍ ആ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും പങ്കിടുന്നു.
കൂടുതല്‍ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവര്‍ക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.
വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകള്‍ പരിചയപ്പെടാം.
+914962512020 ഇതാണ് വടകരയിലെ എം.എല്‍.എ ഓഫീസ് നമ്പര്‍.
+919447933040 ഇത് എം.എല്‍.എയുടെ ഔദ്യോഗിക നമ്പറാണ്.
ഇത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ഈ നമ്പര്‍ ഓര്‍മ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരന്‍ അവസാന നാള്‍ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പര്‍വീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്‌പോവുകയാണ് നമ്മള്‍ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാം..
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













