Latest News

''അധികാരികള്‍ക്ക് തട്ടിക്കളിക്കാനുള്ള പന്തല്ല ഡോക്ടര്‍മാര്‍''; നീറ്റ് പരീക്ഷയില്‍ അവസാന നിമിഷം മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി

അധികാരികള്‍ക്ക് തട്ടിക്കളിക്കാനുള്ള പന്തല്ല ഡോക്ടര്‍മാര്‍; നീറ്റ് പരീക്ഷയില്‍ അവസാന നിമിഷം മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: നീറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയുടെ സിലബസ് അവസാന നിമിഷം മാറ്റിമറിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ പൊട്ടിത്തെറിച്ച് സുപ്രിംകോടതി. പരീക്ഷയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഒക്ടോബര്‍ നാലിന് മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

41 പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. അവസാന നിമിഷത്തില്‍ പരീക്ഷയുടെ സിലബസില്‍ മാറ്റം വരുത്തിയത് ജനറല്‍ മെഡിസിന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ചെയ്യാനാണെന്ന് ഹരജിക്കാര്‍ വാദിച്ചു. 2018ല്‍ നീറ്റ് എസ് എസ് പരീക്ഷയില്‍ 40 ശതമാനം ജനറല്‍ മെഡിസിന്‍ ചോദ്യങ്ങളും 60 ശതമാനം സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെചോദ്യങ്ങളുമായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം ജനറല്‍ മെഡിസിന്‍ ചോദ്യങ്ങളാണ്.

ജൂലൈ 23നാണ് നീറ്റ് എസ് എസ് പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചത്. പരീക്ഷയുടെ പാറ്റേണില്‍ മാറ്റമുണ്ടെന്ന് അറിയിച്ചത് ആഗസ്ത് 31നും. നവംബര്‍ 13, 14 തിയ്യതികളിലാണ് പരീക്ഷ നടക്കേണ്ടത്. ഒരു മാസത്തിനുള്ളില്‍ പെട്ടെന്ന് പരീക്ഷയുടെ സിലബസില്‍ മാറ്റം വരുത്തേണ്ട തിടുക്കമെന്താണെന്ന് കോടതിയും ആരാഞ്ഞു.

അഭിഭാഷകനായ ജവേദൂര്‍ റഹ്മാനാണ് ഡോക്ടര്‍മാര്‍ക്കുവേണ്ടി ഹാജരായത്.

നിങ്ങളുടെ അധികാരക്കളിയില്‍ തട്ടിക്കളിക്കാനുള്ളതല്ല, ഈ യുവ ഡോക്ടര്‍മാര്‍, കരുണയില്ലാത്ത ബ്യൂറോക്രാറ്റുകളുടെ കയ്യില്‍ ഈ ഡോക്ടര്‍മാരെ ഏല്‍പ്പിക്കാനാവില്ല. നിങ്ങളുടെ കാര്യങ്ങള്‍ ക്രമപ്പെടുത്ത്. നിങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കരുതി അത് തോന്നുംപടി ഉപയോഗിക്കാനാവില്ല - ജസ്റ്റിസ് ചന്ദ്രചൂഢും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ഡോക്ടര്‍മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെന്നും കോടതി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it