Latest News

ഗസയിലെ അതിക്രമത്തില്‍ പങ്ക്;കാറ്റര്‍പില്ലറില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് നോര്‍വേ വെല്‍ത്ത് ഫണ്ട്

ഗസയിലെ അതിക്രമത്തില്‍ പങ്ക്;കാറ്റര്‍പില്ലറില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് നോര്‍വേ വെല്‍ത്ത് ഫണ്ട്
X

ഓസ്‌ലോ: ഫലസ്തീനില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിച്ച യുഎസ് നിര്‍മാണ കമ്പനിയായ കാറ്റര്‍പില്ലറിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വേ വെല്‍ത്ത് ഫണ്ട്. ഇസ്രായേലി ബാങ്കുകളായ ഹപോആലിം, ലിയൂമി, മിസ്‌റാഹി തെഫഹോത്, ഫസ്റ്റ് ബാങ്ക് ഓഫ് ഇസ്രായേല്‍, എഫ്‌ഐബിഐ ഹോള്‍ഡിങ്‌സ് എന്നിവയിലെ നിക്ഷേപങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

കാറ്റര്‍പില്ലറിന്റെ ഭാഗമായ ചില കമ്പനികള്‍ യുദ്ധത്തിലും സംഘര്‍ഷത്തിലും ഭാഗമാണെന്ന് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടിയെന്ന് നോര്‍വേ വെല്‍ത്ത് ഫണ്ട് അറിയിച്ചു. കാറ്റര്‍പില്ലറിന്റെ ബുള്‍ഡോസറുകള്‍ ഗസയിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികളുടെ വീടുകളും മറ്റും പൊളിക്കാന്‍ ഉപയോഗിക്കുന്നു. തങ്ങളുടെ യന്ത്രങ്ങളുടെ ദുരുപയോഗം തടയാന്‍ കമ്പനി ഒന്നും ചെയ്തില്ലെന്നും എത്തിക്‌സ് കമ്മിറ്റി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it