നോര്‍ക്ക പുനരധിവാസ വായ്പാ ക്യാമ്പ് മാറ്റിവച്ചു

X
BRJ13 Jan 2021 12:22 PM GMT
മലപ്പുറം: പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎം പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു. ജനുവരി 13, 14, 20, 27, 28 തിയ്യതികളില്‍ കാഞ്ഞങ്ങാട്, തലശ്ശേരി, പേരാമ്പ്ര, തീരുര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വായ്പാ ക്യാമ്പാണ് മാറ്റിവച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ജനക്കൂട്ടം ഒഴിവാക്കാനാണ് നടപടി.
അതതു ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ www.norkaroots.org ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.
Next Story