മാര്‍ച്ച് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട;കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകളുമായി യുഎഇ
കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം

അബുദബി:കൊവിഡ് നിയന്ത്രണത്തിന് ഇളവുകളുമായി യുഎഇ.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം ഒഴിവാക്കാനും ക്വാറന്റീന്‍ ചട്ടങ്ങളില്‍ വലിയ ഇളവുകള്‍ നല്‍കാനുമാണ് തീരുമാനം.അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.അടുത്ത മാസം ഒന്നാം തിയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
പള്ളികളില്‍ ബാങ്കും ഇഖാമത്തിനും ഇടയിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളില്‍ ഖുര്‍ആന്‍ കൊണ്ടുവരാം.എന്നാല്‍, പള്ളികളിലെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ.
കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്ഥിച്ചെന്ന കര്മന്യൂസ് വാര്ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില് മരിക്കാന് വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്ഡിനന്സിലൂടെയാണ് ഭരണമെങ്കില് നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില് യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്, നിലവിളി': ഗസയിലെ ഇസ്രായേല് ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT