വ്യോമപാത അടക്കുന്നതില്‍ തീരുമാനമായില്ല: പാക് വിദേശകാര്യമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആണെന്നും അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു. ഇതിന് മുമ്പായി നിരവധി കൂടിക്കാഴ്ചകള് നടത്തേണ്ടതുണ്ട്.
ഇന്ത്യക്കു മുന്നില്‍ വ്യോമപാത പൂര്‍ണമായി അടക്കാന്‍ പാകിസ്താന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അഫ്ഗാനിസ്താനുമായുള്ള വ്യാപാരത്തിന് ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്താന്റെ കരമാര്‍ഗമുള്ള പാതകളും അടക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ തീരുമാനിക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു.
RELATED STORIES
മാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന് അനുസ്മരണം ആലപ്പുഴയില് (തല്സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT