Latest News

'വാഗണ്‍ട്രാജഡി' സിനിമയുമായി ബന്ധമില്ലെന്ന് റസൂല്‍ പൂക്കുട്ടി: തന്റെ പേരില്‍ ക്രൗഡ് ഫണ്ടിങ് അനുവദിക്കില്ല

ക്രൗഡ് ഫണ്ടിങ് വഴി പണം സമാഹരിക്കുന്നതിന് തന്റെ പേര് ഉപയോഗപ്പടുത്തുകയാണെന്ന് സംശയിക്കുന്നതായും റസൂല്‍ പൂക്കുട്ടി അറിയിച്ചു.

വാഗണ്‍ട്രാജഡി സിനിമയുമായി ബന്ധമില്ലെന്ന് റസൂല്‍ പൂക്കുട്ടി: തന്റെ പേരില്‍ ക്രൗഡ് ഫണ്ടിങ് അനുവദിക്കില്ല
X
കോഴിക്കോട്: പ്രേക്ഷകര്‍ നിര്‍മ്മാതാക്കളാകുന്ന മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന 'വാഗണ്‍ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി ' എന്ന സിനിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രശസ്ത ശബ്ദ സംവിധായകന്‍ റസൂല്‍ പൂക്കുട്ടി അറിയിച്ചു. ഇത്തരമൊരു പദ്ധതിയെ കുറിച്ച് ഇതുവരെ അറിയുക പോലുമില്ല. ഇതു സംബന്ധിച്ച് പര്തരസമ്മേളനം നടത്തിയ വ്യക്തിയെ പരിചയമില്ല. ക്രൗഡ് ഫണ്ടിങ് വഴി പണം സമാഹരിക്കുന്നതിന് തന്റെ പേര് ഉപയോഗപ്പടുത്തുകയാണെന്ന് സംശയിക്കുന്നതായും റസൂല്‍ പൂക്കുട്ടി അറിയിച്ചു.


തന്റെ ചരിത്ര സിനിമയായ 'വാഗണ്‍ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി ' യില്‍ റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗ് നിര്‍വിക്കുമെന്ന് കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും , സംവിധായകനുമായ റജി നായര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എ ആര്‍ റഹ്്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകനെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം 'റിവാര്‍ഡ് ക്രൗഡ് ഫണ്ടിംഗി' ലൂടെയാണ് നിര്‍മ്മിക്കുകയെന്നും അടുത്ത വര്‍ഷം നവംബര്‍ 11 ന് വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷിക ദിനത്തിന് മുന്‍പായി ചിത്രം തിയ്യറ്ററുകളിലെത്തിക്കുമെന്നുമായിരുന്നു റജി നായര്‍ മലപ്പുറത്ത് പറഞ്ഞത്.


റസൂല്‍ പൂക്കുട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും സിനിമയുമായി അദ്ദേഹം സഹകരിക്കുമെന്നും റജി നായര്‍ തേജസ് ന്യൂസിനോടും വ്യക്തമാക്കിയിരുന്നു.അതു കൊണ്ടാണ് റസൂല്‍ പൂക്കുട്ടിയുടെ പേര് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് റസൂല്‍ പൂക്കുട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങിനെയൊരു കാര്യം അറിയുക പോലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതില്‍ പറയുന്ന എ ആര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു.




Next Story

RELATED STORIES

Share it