പാകിസ്താനില്‍ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇതുവരെ നടന്നില്ല; പാതിരാത്രിയോടെ സുപ്രിംകോടതി കേസ് പരിഗണിച്ചേക്കും

ഇസ് ലാമാബാദ്: പാകിസ്താനില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാവുന്നു. 48 മണിക്കൂറിനുള്ളില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് വോട്ടെടുപ്പ് നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല. നോമ്പ്തുറയ്ക്ക് അടക്കം നാല് തവണയാണ് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചത്.
പ്രമേയം വോട്ടെടുക്കേണ്ടതുണ്ടെങ്കിലും ഭരണകക്ഷിയിലെ ചുരുക്കം അംഗങ്ങള്‍ മാത്രമാണ് പാര്‍ലമെന്റിലെത്തിയത്. രാത്രി വൈകീട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. ആദ്യം ഏഴ് മണിയോടെ നടക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് നീട്ടി ഒമ്പതുമണിയായി.
അതിനിടയില്‍ രാത്രി 12 മണിയോടെ സുപ്രിംകോടതിയുടെ വാതിലുകള്‍ തുറന്നിടാന്‍ ചീഫ് ജസ്റ്റിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പ്രതിപക്ഷം ഇതിനെതിരേ കോടതിയെ സമീപിച്ചു. കോടതി അവിശ്വാസം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ സമയവും നല്‍കി. ഇതിനെതിരേ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്.
RELATED STORIES
പെണ്കരുത്തില് പ്രകാശം പരക്കും: ബള്ബ് നിര്മ്മാണ യൂനിറ്റുമായി...
21 Aug 2022 2:23 PM GMTമുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTകുട്ടികളില് ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകലാസൃഷ്ടികള് വാങ്ങാന് പുതിയ ഡിജിറ്റല് പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTമീന്വില്പ്പന 'ത്രീസ്റ്റാര്'; തൊഴില് അഭിമാനമാക്കിയ വനിതകള്
20 July 2022 4:31 PM GMTപ്രായം വെറും നമ്പര് മാത്രം;88ാം വയസില് 13ാം പുസ്തകത്തിന്റെ രചനയുടെ...
20 July 2022 8:17 AM GMT