Latest News

ഒമിക്രോണ്‍ ചികിത്സയ്ക്ക് ആന്റിബയോട്ടിക് വേണ്ട; മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

ഒമിക്രോണ്‍ ചികിത്സയ്ക്ക് ആന്റിബയോട്ടിക് വേണ്ട; മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്
X

കോഴിക്കോട്; ഒമിക്രോണ്‍ കൊവിഡില്‍ ശക്തമായ തൊണ്ടവേദന, ചുമ, പനി എന്നിവയ്ക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍ അനൂപ്കുമാര്‍ എ എസ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ മേധാവിയാണ് ഡോ. അനൂപ്.

അദ്ദേഹം എഴുതുന്നു; വൈറസ് രോഗമായ കൊവിഡില്‍ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. കൊവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിന്‍ (T. Azithromycin ), ഡോക്‌സിസൈക്ലിന്‍ (T.Doxycyclin ) തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിരുന്നു. പിന്നീടുള്ള പഠനങ്ങളില്‍ നിന്നും ഇത്തരം മരുന്നുകള്‍ ഗുണം ചെയ്യുന്നില്ല എന്നാണ് മനസ്സിലായത്. അനാവശ്യമായുള്ള ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് റസിസ്റ്റന്‍സ് (anti biotic resistance )ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാവാം.

രോഗം സ്ഥിരീകരിച്ച പലരും സ്വയം ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ ശാസ്ത്രീയ അടിത്തറയോടു കൂടിയ ഗാര്‍ഹിക ചികിത്സയാണ് സ്വീകരിക്കേണ്ടത്. മുതിര്‍ന്നവര്‍ പാരസെറ്റമോള്‍( T. Paracetamol )650mg 4 നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമാവുന്നില്ലെങ്കിലോ തുടക്കത്തിലെ നാലു മുതല്‍ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനി വിടാതെ നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ വൈദ്യസഹായം തേടണം. അമിതഭയം അനാവശ്യ ചികിത്സയ്ക്കുള്ള വഴിയാവരുത്.

Next Story

RELATED STORIES

Share it