Latest News

മദ്രസ ബോര്‍ഡിന്റെ ശതാബ്ദി ആഘോഷത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് നിതീഷ്, വിമര്‍ശനം

മദ്രസ ബോര്‍ഡിന്റെ ശതാബ്ദി ആഘോഷത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് നിതീഷ്, വിമര്‍ശനം
X

ന്യൂഡല്‍ഹി: ഇന്ത്യ മദ്രസ ബോര്‍ഡിന്റെ ശതാബ്ദി ആഘോഷത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ വിവാദത്തില്‍. പട്‌നയില്‍ നടന്ന ബിഹാര്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ ശതാബ്ദി ആഘോഷ വേളയില്‍ , സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് സമ ഖാന്‍ നിതീഷിന്റെ തലയില്‍ തൊപ്പി വയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് നിതീഷ്‌കുമാര്‍ അത് എടുത്ത് മുഹമ്മദ് സമ ഖാന്റെ തലയില്‍ തന്നെ തിരികെ വച്ചത്. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മുന്‍കാലങ്ങളില്‍, തനിക്ക് സമര്‍പ്പിച്ച മാലകള്‍ നിതീഷ് പലപ്പോഴും അത് സമര്‍പ്പിക്കുന്ന വ്യക്തിയുടെ മേല്‍ തിരികെ ധരിപ്പിച്ചിട്ടുണ്ട്. 2013 ല്‍, 'ഇന്ത്യ പോലുള്ള ഒരു രാജ്യം ഭരിക്കാന്‍, നിങ്ങള്‍ എല്ലാവരെയും കൂടെ കൊണ്ടുപോകണം; ചിലപ്പോള്‍ തൊപ്പിയും ചിലപ്പോള്‍ തിലകവും ധരിക്കേണ്ടിവരും ' എന്ന് നിതീഷ് പറഞ്ഞിരുന്നു.ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നിതീഷിനെതിരേ പ്രതിഷേധം ഉയരുന്നത്.

Next Story

RELATED STORIES

Share it