Latest News

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

അഞ്ചു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

നിതിന്‍ രാജിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍
X

ന്യൂഡല്‍ഹി: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ചു ദിവസത്തിനകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാണ് സംസ്ഥാന ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ചെയര്‍മാന്‍ പി ശ്യാം രാജ് സമര്‍പ്പിച്ച നിവേദനത്തിന്റെ ഉത്തരവിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ നേരിട്ട ജാതി അധിക്ഷേപം കാരണമാണ് നിതിന്‍ രാജ് ആത്മഹത്യ ചെയ്തതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നും ആരോപിച്ചുകൊണ്ട് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം.

Next Story

RELATED STORIES

Share it