Latest News

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും
X

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിധിന്റെ കുടുംബത്തെ ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കില്‍ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ആത്മഹത്യയെന്ന് പോലിസ് ഉറപ്പിക്കുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.

Next Story

RELATED STORIES

Share it