Latest News

പാലക്കാട് ജില്ലയില്‍ നിര്‍മാണത്തിലുള്ള എന്‍എച്ച് പ്രവൃത്തികള്‍ അടുത്ത കൊല്ലം പൂര്‍ത്തീകരിക്കുമെന്ന് നിതിന്‍ ഗഡ്കരി

പാലക്കാട് ജില്ലയില്‍ നിര്‍മാണത്തിലുള്ള എന്‍എച്ച് പ്രവൃത്തികള്‍ അടുത്ത കൊല്ലം പൂര്‍ത്തീകരിക്കുമെന്ന് നിതിന്‍ ഗഡ്കരി
X

ന്യൂഡല്‍ഹി: 2021 ന്റെ ആദ്യത്തോടെ പാലക്കാട് ജില്ലയില്‍ നിര്‍മാണത്തിലുള്ള എന്‍എച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വി കെ ശ്രീകണ്ഠന്‍ എംപിക്ക് നല്‍കിയ മറുപടിക്കത്തിലാണ് മന്ത്രിയുടെ ഉറപ്പ്.

നാട്ടുകല്‍ മുതല്‍ റാണാവ് വരെയുള്ള എന്‍എച്ച് 966ന്റെ പണി മുടങ്ങികിടന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണി വേഗത്തിലാണ് നടക്കുന്നത്. റോഡിന്റെ 47ശതമാനം പണി പൂര്‍ത്തിയായി. 2021 ആദ്യം പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. എന്‍ എച്ച് എ. ഐയുടെ കീഴിലുള്ള ഭാരത് മാല പരിയോജനയില്‍ പാലക്കാട്-കോഴിക്കോട് ഹൈവേ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

2018 മുതല്‍ മുടങ്ങിക്കിടന്ന വടക്കാഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള എന്‍എച്ച് 544ന്റെ പണികള്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ പ്രശ്‌നം കാരണം മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ 2020 ജനുവരി 25മുതല്‍ പണി തുടങ്ങിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി, എംപി യെ അറിയിച്ചു.

Next Story

RELATED STORIES

Share it