Latest News

കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി നിതിന്‍ ഗഡ്ഗരി

കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി നിതിന്‍ ഗഡ്ഗരി
X

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. 2024ഓടെ 52,007 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 177 കിലോമീറ്റര്‍ റോഡ് 604 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

119 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 11 റോഡുകളുടെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ട്. ആലപ്പുഴ ബൈപ്പാസ് കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കയര്‍, ചണം എന്നിവ കൊണ്ടുള്ള മാറ്റ് റോഡ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും ഇതിനായി പൊതുമാനദണ്ഡം രൂപീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it