Latest News

ഗോഡ്‌സെയെ പുകഴ്ത്തി എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ്; പരിശോധനയ്ക്ക് കമ്മിറ്റിയെ നിയോഗിച്ചു

ഗോഡ്‌സെയെ പുകഴ്ത്തി എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ്; പരിശോധനയ്ക്ക് കമ്മിറ്റിയെ നിയോഗിച്ചു
X

കോഴിക്കോട്: ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചുള്ള കോഴിക്കോട് എന്‍ഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കാന്‍ എന്‍ഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരേ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ഗാന്ധിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണയ്ക്കില്ലെന്നും എന്‍ഐടി അറിയിച്ചു. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍ഐടിയിലെ പ്രഫ. ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലിസ് ഷൈജക്കെതിരേ കേസെടുത്തിരുന്നു.




Next Story

RELATED STORIES

Share it