- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂര്‍ നഞ്ചന്‍കോഡ് റെയില്‍പ്പാത; വിശദ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം
നിലമ്പൂരില്‍ നിന്ന് വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോടിലേക്ക് റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

മലപ്പുറം: നഞ്ചന്‍കോഡ് വയനാട് -നിലമ്പൂര്‍ റെയില്‍വേ പാതയ്ക്കായി വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി രാഹുല്‍ഗാന്ധി എം.പിക്ക് കത്തു നല്‍കിയെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു. നഞ്ചന്‍കോട് -വയനാട് -നിലമ്പൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
നിലമ്പൂരില്‍ നിന്ന് വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോടിലേക്ക് റെയില്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലപ്പുറം, വയനാട് ജില്ലകളുടെയും ദക്ഷിണ കര്‍ണാടകത്തിന്റെയും സമഗ്രമായ വികസനത്തിന് ഈ പാത വഴിതുറക്കുമെന്നാണ് പൊതുവിലയിരുത്തല്‍. മലപ്പുറം, വയനാട് ജില്ലകളുടെ പ്രധാന സ്വപ്നപാതയാണ് നിലമ്പൂര്‍ -നഞ്ചന്‍കോട്. ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലായി നിരവധി സര്‍വേ നടന്നുവെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചും സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തിയും പാതയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
നഞ്ചന്‍കോഡ് വയനാട് -നിലമ്പൂര്‍ റെയില്‍വേ പാത സംബന്ധിച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നെങ്കിലും നിര്‍മാണം തുടങ്ങിയിരുന്നില്ല.റെയില്‍വേ നേരിട്ടും ഡി.എം.ആര്‍.സി. വഴിയും നടത്തിയ സര്‍വേകളില്‍ പാത ലാഭകരമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് 2016-ല്‍ ഇതിന് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ അന്തിമസര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയാക്കാന്‍ നിയോഗിക്കപ്പെട്ട ഡി.എം.ആര്‍.സി.ക്ക് പണം നല്‍കാതിരുന്നതോടെ അവര്‍ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു.
നിലമ്പൂര്‍-നഞ്ചന്‍കോട് പാത നിലവില്‍ വന്നാല്‍ ഉത്തരേന്ത്യയിലേക്കും മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. മുംബൈയിലേക്ക് സേലം, ബെംഗളൂരു വഴിയുള്ളതിനേക്കാള്‍ 64 കിലോമീറ്റര്‍ ലാഭിക്കാനാവും. ബെംഗളൂരു- കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുകളിലേക്കും ഇത് എളുപ്പമാര്‍ഗമാകും.
RELATED STORIES
പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക്...
27 July 2025 5:17 PM GMTമഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്തെ...
27 July 2025 5:07 PM GMTന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും; നാളെ വടക്കന്‍...
27 July 2025 4:57 PM GMTജയില്‍ വകുപ്പിനെതിരേ പരസ്യമായി പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
27 July 2025 1:50 PM GMTഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍
27 July 2025 1:35 PM GMTകുളിക്കാന്‍ തോട്ടിലിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
27 July 2025 1:22 PM GMT